Friday, July 1, 2011

മാമു തട്ടിപ്പോയി...നിച് ചണ്ടടായി!

"മാമു തട്ടിപ്പോയി...അപ്പൊ നിച് ചണ്ടടായി!"
കുട്ടന്‍ ഇത് മുത്തശ്ശിയോടു പറഞ്ഞപ്പോ, എന്റെ കണ്ണ് നിറഞ്ഞു. കുട്ടന്റെ മനസ്സ് ഇത്ര വേദനിച്ചോ എന്ന് സങ്കടായി...

കുട്ടനെ കൂട്ടി, ഒരു തെരണ്ടുകല്ല്യാണ ത്തിനു പോയതാ...
കുട്ടന് അവിടെ പോയപ്പോ ഇഷ്ടായി....showcase  - ല്‍ കുതിര, സിംഹം, കുരങ്ങന്‍....

'എല്ലാ ഇണ്ട് അമ്മെ!'  കുട്ടന്‍ അതിശയത്തോടെ പറഞ്ഞു.

ഒരു മാഡം (ഓഫീസിലെ സീനിയര്‍) കുട്ടിക്ക് സമ്മാനം കൊണ്ട് വന്നത് dry fruits, പിന്നെ ഒരു പെണ്‍കുട്ടിക്ക് ഒരുങ്ങാന്‍ വേണ്ട സാധനങ്ങളും ആയിട്ടാണ്. കുട്ടിക്ക് കാഴ്ച വച്ചതിനു ശേഷം, കുട്ടന് അണ്ടിപ്പരിപ്പ് കൊടുത്തു. കുട്ടന്‍ അത് വാങ്ങാതെ, തന്റെ ഇഷ്ടപ്പെട്ട, മുന്തിരി, വാരി എടുത്തു. എല്ലാരും ചിരിച്ചു.

ഞങ്ങള്‍ പറഞ്ഞ സമയത്ത് എത്തി....ആരും വന്നിട്ടില്ല. പതുക്കെ ആളുകള്‍ വന്നു നിറഞ്ഞു - സ്ത്രീകള്‍ മാത്രം.

ചടങ്ങുകള്‍ തീരുന്നില്ല. കുട്ടന്റെ ആവശ്യങ്ങളും കൂടി വന്നു. ആന്റി ഇടക്ക് പറഞ്ഞു : 'Wait I'l give you chocolate!'
ആന്റി ഓടി നടക്കുന്നതിനിടയിലാണ് പറഞ്ഞത്. കുട്ടന് അത് കിട്ടിയേ തീരു. പിന്നെ കുട്ടന്റെ ഭാഷ ആര്‍ക്കും മനസ്സിലാവാഞ്ഞത് കൊണ്ട്, ഞങ്ങള്‍ കാത്തിരുന്നു. അവസാനം കിട്ടി....

കുട്ടന്‍ നടത്തം തുടങ്ങി. അവിടെ വലിയ സിംഹത്തെയും കങ്ങാരുവിനെയും കണ്ടു. ഏന്തി വലിഞ്ഞു എടുത്തു. അതിനിടയില്‍ ആന്റി വീണ്ടും പറഞ്ഞു : 'മാമു ഉണ്ണാം' എന്ന്. ഞങ്ങളായിരുന്നു ആദ്യം ചാടി എഴുന്നേറ്റത്. അപ്പളേക്കും വീട് നിറഞ്ഞിരുന്നു. എല്ലാരും സമ്മാന പൊതികളുമായി വന്നു. കുട്ടന് 'ചമ്മാനം' വേണം. അച്ഛനോട് പറഞ്ഞു വാങ്ങാം എന്ന് സമാധാനിപ്പിച്ചു.

നാളെ ആദ്യമായി സ്കൂളില്‍ പോയിത്തുടങ്ങും. കുട്ടന്റെ കൂടെ വരാന്‍ പോകുന്ന കൃഷ്ണ യുമായി കുട്ടന്‍ കൂട്ടാവും എന്ന് കരുതി. എന്നാല്‍ കൃഷ്ണയുടെ അമ്മ ഒരു തരത്തിലും അത് പ്രോത്സാഹിപ്പിക്കാന്‍ നോക്കിയത് കണ്ടില്ല. എല്ലാവരും  ഓഫീസിലെ ആയ ചട്ടക്കൂടില്‍ നിന്ന് വിട്ടുമാറാതെ, തന്റെ പ്രധാനിത്തം കൈ വിടാതെ ഇരിക്കുകയാനെന്നു തോന്നി.

ഉണ്ണാന്‍ ഇല വച്ചു. കുട്ടനെയും ഇരുത്തി മാമു ഉണ്ടു എന്ന് കാണിച്ചു രക്ഷപ്പെടാന്‍ ധ്രിതി ആയി....പക്ഷെ കുട്ടന്‍ ഇരുന്നില്ല.

അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ, പ്ലേറ്റില്‍ കുട്ടന് മാമു തന്നു. കുട്ടന് തന്റെ സിംഹത്തെ ഓര്‍മ്മ വന്നു. രണ്ടാമത്തെ പന്തിക്ക് കാത്തിരിക്കുന്ന മുറിയില്‍ വീണ്ടും എത്തി. കുട്ടന്റെ പിന്നാലെ മാമുവുമായി ഞാനും. കൃഷ്ണയോട് അധികാരം കാട്ടാന്‍ തുടങ്ങി. കൃഷ്ണയുടെ അമ്മയുടെ ബാഗില്‍ നിന്ന്‍ എന്തോ വേണമെന്ന് പറഞ്ഞു കരഞ്ഞു. അപ്പോളാണ് അമ്മ ശ്രധ്ധിച്ച്ചത്. അമ്മ കൃഷ്ണയെ ചീത്ത പറഞ്ഞു : 'മേനെ ബോലാ കീ മെര ബാഗ് ഓപന്‍ മത കരോ'

കുട്ടനെ പിടിച്ചു വലിക്കാന്‍ നോക്കീട്ടു വരുന്നില്ല.
കൃഷ്ണ കുട്ടനെ പതുക്കെ ഒന്ന് തള്ളി. കുട്ടനെ ഞാന്‍ പിടിച്ചു, തിരിച്ചു കൊടുക്കാതിരിക്കാന്‍. എന്നാലും കുട്ടന്‍ തന്റെ സിംഹത്തിന്റെ വാലില്‍ പിടിച്ചു ഉയര്‍ത്തി, കൃഷ്ണയെ അടിക്കാന്‍ നോക്കിയപ്പോ, പ്ലേറ്റില്‍ തട്ടി ചോറ് മുഴുവന്‍ താഴെ!

ഓരൊറ്റയാള്‍   ഒരു സഹായത്തിനു വന്നില്ല....അതോ ആ മാനസികാവസ്ഥയില്‍ ഞാന്‍ കണ്ടില്ലേ?

ആതിഥേയ മാടം 'സാരല്ല്യ' എന്ന് പറഞ്ഞു തുടക്കാന്‍ തുടങ്ങി. എനിക്കാകെ സങ്കടായി : 'അവര്‍ക്ക് ആശുഭാമായി എന്തെങ്കിലും തോന്നുമോ' എന്ന്.
പക്ഷെ, മാടം അങ്ങനെ ആണെന്ന് തോന്നിയില്ല.

ഈ കൊലാഹലത്തിനിടയില്‍, മാടം, 'This, I'l take care....you give food to him....its not good to let him cry for food' .
അപ്പോളാണ്, ഞാന്‍ കുട്ടന്‍ കരയുകയാണ് എന്ന് മനസ്സിലാക്കിയത്. വീണ്ടും ചോറും പൂരിയും കൊടുക്കാന്‍ നോക്കി. കുട്ടന് വീട്ടില്‍ പോണം. ഞാന്‍, കഴിക്കാന്‍ തോന്നിയില്ലെങ്കിലും, എന്തൊക്കെയോ വാരി വലിച്ചു തിന്നു - വേറെ പ്ലേറ്റില്‍. കഴിക്കാതിരുന്നാല്‍, മാടത്തിന് കുരച്ച്ചിലാവും...അതുകൊണ്ട് മാത്രം. എങ്ങനെയോ വീടിനു പുറത്തു കടന്നു. കുട്ടന്റെ കരച്ചിലും നിന്നു.

ഒരു രണ്ടര വയസ്സുകാരന് ഇത്രയും മനസ്സില്‍ തട്ടി എങ്കില്‍, ശരിക്കും വേദനിച്ച്ചിരിക്കും. കുട്ടന്റെ വേദന ഒരിക്കലും അറിയാത്ത ഞാന്‍ ഒരു അമ്മയാണോ?