Saturday, May 28, 2011

കുട്ടന്‍റെ ഇന്റര്‍വ്യൂ

രാവിലെ എണ്ണ തേച്ച്   കുളി കഴിന്ജ്, ഇളം തവിട്ടു നിറത്തിലുള്ള ഷര്‍ട്ടും കാപ്പിക്കളര്‍  ട്രൌസറും ഇട്ടപ്പോ, കുഞ്ഞന്‍ പാവം നിഷ്ക്കളങ്കനായി കാണപ്പെട്ടു. കൃഷ്ണ-ബല്‍റാം കണ്ടിരിക്കുംബളും പുട്ട് കഴിച്ചില്ല. പിന്നെ, അച്ഛന്റെ ഒരു   nack ഉണ്ട്...അങ്ങനെ, ഞാനുണ്ടാക്കിയ ത്രിമധുരം കഴിച്ചു. അച്ഛന്റേം അമ്മേടേം കൂടെ താറില്‍ പോവാനുള്ള ഉത്സാഹമായിരുന്നു. 'അതുവേ' (കടുവ) കാണാന്‍ പൂവ്വാന് എന്നാണു സ്വയം പറഞ്ഞത്. 

ലീവിനപേക്ഷിക്കാന്‍ വേണ്ടി  ഓഫീസില്‍ പോകേണ്ടി വന്നു, വഴിക്ക്. കാര്‍ ഗേറ്റില്‍ നിര്‍ത്തിയപ്പോ, 'കുട്ടന്‍ പോരുന്നുണ്ടോ?' ന്നു ചോദിച്ചു. കുട്ടന് പേടി, ഇനി അമ്മ സൂത്രം പറഞ്ജ്, ഓഫീസിലെ ക്രെഷിലേക്ക് കൊണ്ട് പോകാനാണോ? 'ഇല്ല'ന്നു പറഞ്ഞു. ഞാന്‍ തിരിച്ചു വന്നു  കാറില്‍ കയറിയപ്പോഴത്തെ സന്തോഷം കാണണം...അതുവരെ മിണ്ടാതെ ഇരിക്കുകയായിരുന്നൂത്രേ. പതുക്കെ 'മുന്നമ്മ  അത്ത് പോണം' എന്ന മന്ത്രിക്കുന്നുണ്ടായിരുന്നൂത്രേ!

സ്കൂളില്‍ കുറച്ചു നേരത്തെ എത്തി. ശാന്തനായി ഇരുന്നു. ഒരു ടീച്ചര്‍ attendance ഉറപ്പു  വരുത്തി. ഒരു പെണ്‍കുട്ടി ഫ്രില്ലുകള്‍ ഉള്ള ഉടുപ്പിട്റ്റ്, മിത്തായി പാകെറ്റുമായി വരുന്നത് കണ്ടു. ടീച്ചര്‍ കുട്ടനോട് ചോടിച്ചു : 'Do you want chocolate?' കുഞ്ഞന്‍ ആദ്യം, നാണമായി, എന്റെ ഷാ ളിനുള്ളില്‍ മറഞ്ഞു. പിന്നെ, വേണം എന്നാ അര്‍ത്ഥത്തില്‍ തലയാട്ടി. മൂളുകയും ചെയ്തു. ടീച്ചര്‍ : 'Then come with me and say happy b'day to that girl. She will give you chocolate' ടീച്ചര്‍ മറ്റു കുട്ടികളോടും ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നു. കുഞ്ഞന് പോണം...അച്ഛനോ അമ്മയോ കൂടെ വരുകയും വേണം...അവസാനം, ടീച്ചരുടെ കൂടെ തന്നെ പോയി. പത്തടി അകലത്തില്‍ ഇരിക്കുന്ന കുട്ടിയുടെ അടുത്തേക്ക്, ടീച്ചറം കുട്ടികളും പോകുന്നത് കാണാമായിരുന്നു. അതിനിടക്ക്, 'ഹാപ്പീ ടെ ടെ' ന്നു ഒറ്റപ്പെട്ട, കനത്തിലുള്ള ശബ്ദം വ്യക്തമായി കേട്ടു. അത് കുട്ടനായിരുന്നു. എന്നിട്ട, പൊട്ടന്‍ മിത്തായി വാങ്ങാതെ തിരിച്ചു പോരികയും ചെയ്തു. അവര്‍ കുട്ടനെ വിളിച്ചു കൊടുക്കുന്നത് കണ്ടു.

'അനിരുധ് എ എസ്' ടീച്ചര്‍ വിളിച്ചു. വളരെ ബഹുമാനത്തോടെ പോയി. അത്, ആദ്യ ലെവല്‍ മാത്രമായിരുന്നു - certificate verification. രൂല്സും പറഞ്ഞു തന്നു. അവിടെ നിന്നും കിട്ടി ഒരു ചോചോച്ചോ. അവര്‍ മലയാളത്തില്‍ പേരും, അച്ഛന്റെ പേരും അമ്മയുടെ പേരും ചോദിക്കുന്നുണ്ടായിരുന്നു. ഒക്കേറ്റിനും ഉത്തരം പറഞ്ഞു. 'ഇതുപോലെ ചിരിച്ചുകൊണ്ട് വേണം സ്കൂളിലേക്ക് വരാന്‍' എന്ന് അവര്‍ കുട്ടനോട്   പറഞ്ഞു.
ഇനി ഫീസടക്കാന്‍ Head mistress ന്റെ അടുത്തേക്ക് പോണം. അവിടെ കാത്തു നില്‍ക്കുമ്പോള്‍, കുഞ്ഞന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളുമായി കളി തുടങ്ങി. കലീന്നു പറഞ്ഞാല്‍, ഒരാള്‍ കാണിച്ചതന്നെ മറ്റേ ആള്‍ കാണിക്കുക. പ്രണവ്, തനുശ്രീ പിന്നെ വേറെ ഒരു ആണ്‍കുട്ടിയും. പ്രനവിന്റെ പേര് പറഞ്ഞു കൊടുത്തപ്പോ കുട്ടന്‍ പറയുന്നു : 'അല്ല....പ്രണവ് ഉണ്ജു  ..!' പ്രണവ് ന്നു ആകെ ഒരാള്‍ക്കേ കുട്ടന്റെ കണക്കില്‍ പേരുള്ളൂ...ഞങ്ങടെ അപ്പാര്‍ട്ട്മെന്റിലെ  കുന്ജൂനു.

പേരറിയാത്ത   ആണ്‍കുട്ടിക്ക് കുട്ടനെ നല്ല ഇഷ്ടായി. കുട്ടനാനെങ്കില്‍ ബോധിച്ചും ഇല്ല. കുട്ടന്‍ കയറിയ ബെഞ്ചില്‍ കുട്ടിയും കയറിയത് കുട്ടനിഷ്ടമായില്ല. കുട്ടന്‍ ആ കുട്ടിയെ തള്ളിയിട്റ്റ് പറയുന്നു : 'നോ...നോ' എന്നിട്ട മറ്റേ ബെഞ്ചിലേക്ക് വിരല്‍ ചൂണ്ടുന്നു.

കുട്ടന്റെ ഊഴമായി. അകത്ത്, head mistress ഉം, വേറെ രണ്ട് teacher മാരും  പിന്നെ വേറെ രണ്ടു ആള്‍ക്കാരും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മുന്നേ വന്ന കുട്ടിയുടെ വിമര്‍ശനങ്ങള്‍, ഞങ്ങള്‍ കേള്‍ക്കും എന്നാ വിചാരമില്ലാതെ പാടിക്കൊണ്ടിരുന്നു. കുഞ്ഞന്‍ അച്ഛന്റെ മടിയില്‍ ഇരുന്നു. അടുത്തിരുന്ന മലയാളി ടീച്ചര്‍, ഞങ്ങള്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ടിട്ട, കുട്ടനോട് ചോദിച്ചു : 'സ്കൂളിലേക്ക് വരാന്‍ ഇഷ്ടമാണോ?'
കുട്ടന്‍, അല്ല എന്ന് തലയാട്ടി. ടീച്ചര്‍ക്ക് ചിരി...
കുട്ടന്‍ : 'അച്ഛാ എനിച്ച്ചാ താവാവിനെ (താറാവിനെ) വേണം'

അപ്പോളേക്കും ഹെഡ് ടീച്ചര്‍ ഞങ്ങളിലേക്ക് തിരിച്ചു വന്നു. അവര്‍ പറഞ്ഞു : 'The duck is sleeping. It will wake up on June 20th. I'l give you then'
കുട്ടന്‍ എന്ത് മനസ്സിലായിട്ടോ എന്തോ...തലയാട്ടി!

മലയാളി ടീച്ചര്‍ മറ്റുള്ളവരോട് പറഞ്ഞു : 'He doesn't want to come to school it seems'
എല്ലാവരും പൊട്ടിച്ചിരിച്ചു.

ടീച്ചര്‍ അപ്പ്ലിക്കേഷന്‍ ഫോമില്‍ നോക്കി കുട്ടനോട് ചോദ്യങ്ങള്‍ ചോദിച്ചു:
ടീച്ചര്‍ : 'who is Sreejith?'
കുട്ടന്‍ : 'അച്ഛന്‍'
ടീച്ചര്‍:  'who is Surya?'
കുട്ടന്‍:'അമ്മ'

കുട്ടന് ഒരു ലോലി പോപ്‌ കിട്ടി. ഞാന്‍, നല്ല അമ്മ ചമന്ജ്, അത് പൊളിച്ചു കൊടുക്കാതെ ഇരുന്നു. കുട്ടന്‍ അതിനു വേണ്ടി വീണ്ടും വാശി പിടിച്ചപ്പോള്‍, ഒരു ടീച്ചര്‍ പറഞ്ഞു, പൊളിച്ചു കൊടുക്കാന്‍.

ടീച്ചര്‍ പിന്നെ ഞങ്ങളോട് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങി. ഭക്ഷണം, വേഷം, identiti കാര്‍ഡ്‌ എന്നിവയെപ്പറ്റി. കുട്ടിയെ ഭക്ഷണം വച്ച് stuff ചെയ്യിക്കരുത്, ആദ്യത്തെ ദിവസങ്ങളില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഒരു identity കാര്‍ഡ്‌ കുട്ടിയുടെ ഷര്‍ട്ടില്‍ ഒട്ടിച്ചു വെയ്ക്കണം, കുട്ടിയെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്നയാളെ ടീച്ചര്‍ ക്ക് പരിചയപ്പെടുത്തണം.....എന്നിങ്ങനെ.
 
ലോലി പോപ്‌ തിന്നുന്ന കുട്ടനോട് ആരോ ചോദിച്ചു : 'now will you come to school?' . കുട്ടനോന്നും മനസ്സിലായില്ല....എന്നാലും വിട്ടുകൊടുത്തില്ല....അച്ഛന്റെ മോനല്ലേ!....കുട്ടന്‍ ചിരിച്ചുകൊണ്ട് (നന്ദിസൂചകമായി എന്ന് വേണമെങ്കില്‍ പറയാം) പറഞ്ഞു : 'ആനിയു...(അനിരുദ്ധ)'. എല്ലാരും കൂടി ചിരിയോചിരി. ചോദ്യം തര്‍ജ്ജമ ചെയ്തു കൊടുത്തു. അപ്പൊ ശരിയായ ഉത്തരം വന്നു : 'ഇല്ല'.

ടീച്ചറോട് 'thank  you' പറയാന്‍ പറഞ്ഞപ്പോ, 'ആറ്റൂ' ന്നു പറഞ്ഞു. ടീച്ചര്‍ 'welcome ....first thank you evr heard today' 

ഹാവൂ കുട്ടന്റെ ജിവിതത്തിലെ ആദ്യത്ത് interview  success  ആയി....
ഇനി എന്റെ കുട്ടന്‍ ജൂണ്‍ 20 നു സ്കൂളിലേക്ക്...

കുട്ടന്‍റെ വിദ്യാരംഭം

കുട്ടന്റെ മൂന്നാമത്തെ വിഷു...കണി കാണാന്‍ കുഞ്ഞന്‍ നേരത്തെ എഴുന്നേല്‍ക്കും എന്നു തന്നെയായിരുന്നു  വിശ്വാസം.
പെട്ടെന്ന് ഉണര്‍ന്നു. അച്ഛനും അമ്മയും കണി കാണല്‍ കഴിന്ജ്, കുളി കഴിന്ജ്, 'ഞങ്ങള്‍ കണ്ടു; നിങ്ങള്‍ വേണമെങ്കില്‍ കണ്ടോളൂ' എന്ന ഭാവത്തില്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. ഞാന്‍ കുട്ടനെയും എടുത്ത്, വിളക്ക് വെയ്ക്കുന്ന മുറിയില്‍ പോയി. കുട്ടന്‍ അപ്പോളേക്കും ഉണര്‍ന്നു, ചിരിക്കുന്നു. അവിടെ ചെന്ന് തൊഴുതു... ദാ  നില്‍ക്കുന്നു, ഒരു കുഞ്ഞികൃഷ്ണന്‍. മേലാകെ നീലം പൂശി, പീലിത്തിരുമുടി കെട്ടിവെച്ച്, ഓടക്കുഴലും കയ്യില്‍ പിടിച്ച് ഒരു കുഞ്ഞിക്കൃഷ്ണന്‍. കുട്ടന്‍ കൃഷ്ണന്റെ കിങ്ങിണി പിടിച്ചു കളിക്കാന്‍ തുടങ്ങി. കൃഷ്ണനും കുഴപ്പമില്ല - വഴങ്ങിക്കൊടുത്തു. ഞാന്‍ ചോദിച്ചു : 'ആരാ വേഷം കെട്ടിച്ചേ?' കൃഷ്ണന്‍ പറഞ്ഞു " ടീച്ചര്‍". അപ്പള്‍ക്കും, അമ്മയുടെ 'അനിയാ...' എന്നുള്ള വിളി. 'ഓ...ഇപ്പൊ കണ്ടത് സ്വപ്നമായിരുന്നോ!' നല്ല, ഐശ്വര്യമുള്ള സ്വപ്നം!

ഞാന്‍ കണി കണ്ടു. 

കുട്ടനെ ഉണര്താണോ വേണ്ടയോ ന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍, കുഞ്ഞന്‍ ചിണുങ്ങി. ഉടനെ കുട്ടനെ എടുത്ത് കൊണ്ട് പോയി. കുഞ്ഞന്‍ കണ്ണ് തുറന്നു. തുറക്കാന്‍ പ്രയാസം. മുഖം ച്ചുക്കിച്ച്ചുളിച്, എല്ലാം കണ്ടു. എന്നിട്ട ഒരു പറച്ചില്‍ : 'അമ്ബിതിയി  (കമ്പിത്തിരി) '
'മോള്ള്‍ പോയിട്ട അമ്ബിത്തിയി അത്താം (കത്തിക്കാം)'
ഉത്സാഹായിട്ടാണ്. കുഞ്ഞന്റെ അച്ഛന് സങ്കടം : 'ഇങ്ങനെ ഉഷാറായി ഉണരും എന്നുണ്ടായിരുന്നെങ്കില്‍, ഇന്നലെ തന്നെ എല്ലാ കമ്പിത്തിരികളും പൂത്തിരികളും കത്തിച്ചു തീര്‍ക്കില്ലായിരുന്നു'
ഇടക്കിടക്ക് കൊട്ടുവായിട്റ്റ്, കുട്ടന്‍ കമ്പിത്തിരി കത്തിച്ചു.

പിന്നെ കഷായം കുടിച്ചു - മിടുക്കനായിട്റ്റ്. എന്നിട്ട കുളി. ലേശം വാശി പിടിച്ചു - അഹമ്മതി കാട്ടാന്‍ സമ്മതിക്കാത്തതിന്. എന്നാലും ഒകെ.  പട്ടുകോണകം ചുറ്റാന്‍ ലേശം മടീണ്ടാര്‍ന്ന്. നാണം കൊണ്ടല്ല - സ്വതവേ, നാട്ടില്‍ വന്നാല്‍ ദിഗംബരനായി നടക്കലാണ് പുള്ളിക്ക് ഭ്രമം. അതുകൊണ്ട് മാത്രം. കഴുത്തില്‍ ഒരു മണിമാലയും കൂടിയായപ്പോള്‍, അമ്മാത്തെ മുത്തശ്ശി പറഞ്ഞപോലെ ഒരു ഭക്തന്റെ ച്ഹായ.

അമ്പലത്തിലും കാവിലും കയറുന്നതിനു മുന്നേ ഓരോ തവണയും മൂത്രം ഒഴിപ്പിച്ചു. അമ്പലത്തില്‍ നല്ല തിരക്ക്. തിരിച്ചു പോരുമ്പോ, കുട്ടംമാമന്റെ കയ്യില്‍ നിന്ന ആദ്യത്തെ വിഷു കൈനീട്ടം .

കാവിലേക്കു വച്ച് പിടിച്ചു. പൂജ കഴിഞ്ഞിരുന്നു. മുത്തശ്ശന്‍  അക്ഷമയോടെ കാത്തു നിന്നിരുന്നു. ഉരുളിയിലെ അരി വാരാന്‍ തുടങ്ങി. മുത്തശ്ശന്‍  മടിയിളിരുത്തിയിട്റ്റ്, നാവില്‍ 'ഹരിശ്രീ' എഴുതി. അക്ഷരമാല മുഴുവന്‍ എഴുതിയോ നാവില്‍?....കുറെ നേരം കുട്ടന്‍ വായേം പൊളിച്ച് കരയാതെ ഇരുന്നു. മുത്തശ്ശ്യമ്മക്ക് അഭിമാനം തോന്നിത്തുടങ്ങി. മുത്തശ്ശനും. നാവില്‍  എഴുതിക്കുന്നതിനിടക്ക്  മുത്തശ്ശന്‍  : 'അന്ന് പാച്ച്വഫന്റെ കൊച്ചനെ ഞാനല്ലേ എഴുതിച്ചത്...എന്തൊരു കരച്ചിലായിരുന്നു!'
അമ്ബ ത്തൊന്നക്ഷരങ്ങളും പറയിച്ചു. എല്ലാം ക്ഷമയോടെ പറഞ്ഞു. അപ്പൊ ബാക്ക് ഗ്രൗണ്ടില്‍ ശാന്തിക്കാരനായ അഫനുമായി നാട്ടു വര്‍ത്തമാനം : 'മരിക്കനെന്ടണ്ണ്‍ നല്ലോണം ഉണ്ടെര്‍ന്നു.. alle  ‍? മരിച്ച അന്ന് എകാദശി യോ ദ്വാദശിയോ മറ്റോ ആയിരുന്നോ? ആയിരുന്ന്ന്കില്‍ നന്നായിരുന്നു...'
അപ്ഫന്റെ കമന്റ് : 'അമ്മാമിക്ക് എന്നും ഏകാദശി ആയിരുന്നു...ഷുഗരായിരുന്നേ!'

ഓരോ അക്ഷരങ്ങളും അ രിയില് എഴുതുന്നതോടൊപ്പം ഉച്ച്ചരിക്കുന്നും ഉണ്ടായിരുന്നു. എല്ലാം എഴുതിക്കഴിഞ്ഞപ്പോ, കോണകവാലനോട്, നമസ്ക്കരിക്കാന്‍ പറഞ്ഞു. സാഷ്ടാംഗം നമസ്ക്കരിച്ച്ചു മണ്ഡപത്തില്‍, മൂന്നു വട്ടം. മുത്തശ്ശന്‍ കൊടുത്ത ദക്ഷിണ അപ്ഫന്മാര്‍ക്ക് കൊടുത്തു. മിടുക്കനായി. അപ്പലെക്കും വല്യച്ഛ ന്‍ വന്നു. കുട്ടന് വല്യച്ഛന്റെ വക വി ഷു ക്കേ ട്ടം.

കാവിനു പുറത്തു വന്നപ്പോ, കുഞ്ഞന് കുളിക്കണം. കുളത്തില്‍, ഒരാള്‍ ഉണ്ട്. അദ്ദേഹം പറഞ്ഞു, 'വരൂ...ഞാന്‍ ഇറക്കാം'. വേഗം പോയി കൂടെ. വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ കുട്ടന്‍ പറയുന്നു : 'വിട്ടോളൂ....വിട്ടോളൂ'. കുട്ടന് രണ്ടര വയസ്സ് മാത്രമായത് കൊണ്ട്, എല്ലാര്‍ക്കും തമാശ. എല്ലാരും കുറെ ചിരിച്ചു. അപ്പ ളക്കും വല്യമ്മയും കുന്ജോപ്പോലും വന്നു കുളി കാണാന്‍. കുന്ജോപ്പോലക്ക് പനി വിട്ടിട്ടില്ല. അതുകൊണ്ട് കുളിച്ചിട്ടില്ല. കുളിച്ച്ചില്ലെന്കിലെന്താ, കുന്ജോപ്പോലുറെ വലിയ  കണ്ണുകളും, കറുത്ത് ചുരുണ്ട മുടിയും കാതിനു താങ്ങാന്‍ പറ്റാത്ത കമ്മലും ഒക്കെ ആയി കാണാന്‍ നല്ല ചന്തമാണ്.

കുളി മതിയായില്ല. എന്നാല്‍, കുളത്തിന്റെ കൂപ്പില്‍ക്കൂടെ , അമ്മയെ വായ  പൊ ളിപ്പിച്ച് നിര്‍ത്തി, ഒരോട്ടം പാസാക്കി. 'എന്റെ കൃഷ്ണാ....' അമ്മ വിളിച്ചു പോയി!

കുന്ജോപ്പോളക്ക് അച്ഛന്‍ വിഷുക്കേട്ടം കൊടുത്തു. വല്യച്ഛ ന്‍  തന്നത് അറിയാഞ്ഞിട്ടോ എന്തോ...വല്യമ്മയും തന്നു വിഷുക്കേട്ടം.
ഇല്ലത്ത് ചെന്നപ്പോ, മുത്തശ്ശനും.

എത്ര രൂപയാ കിട്ടിയത്....!
ഇതുകൊണ്ട്, ചോചോച്ചോ, ദൂത്, ബിലോം ഒക്കെ വാങ്ങണം.