രാവിലെ എണ്ണ തേച്ച് കുളി കഴിന്ജ്, ഇളം തവിട്ടു നിറത്തിലുള്ള ഷര്‍ട്ടും കാപ്പിക്കളര്‍ ട്രൌസറും ഇട്ടപ്പോ, കുഞ്ഞന്‍ പാവം നിഷ്ക്കളങ്കനായി കാണപ്പെട്ടു. കൃഷ്ണ-ബല്‍റാം കണ്ടിരിക്കുംബളും പുട്ട് കഴിച്ചില്ല. പിന്നെ, അച്ഛന്റെ ഒരു nack ഉണ്ട്...അങ്ങനെ, ഞാനുണ്ടാക്കിയ ത്രിമധുരം കഴിച്ചു. അച്ഛന്റേം അമ്മേടേം കൂടെ താറില്‍ പോവാനുള്ള ഉത്സാഹമായിരുന്നു. 'അതുവേ' (കടുവ) കാണാന്‍ പൂവ്വാന് എന്നാണു സ്വയം പറഞ്ഞത്.
ലീവിനപേക്ഷിക്കാന്‍ വേണ്ടി ഓഫീസില്‍ പോകേണ്ടി വന്നു, വഴിക്ക്. കാര്‍ ഗേറ്റില്‍ നിര്‍ത്തിയപ്പോ, 'കുട്ടന്‍ പോരുന്നുണ്ടോ?' ന്നു ചോദിച്ചു. കുട്ടന് പേടി, ഇനി അമ്മ സൂത്രം പറഞ്ജ്, ഓഫീസിലെ ക്രെഷിലേക്ക് കൊണ്ട് പോകാനാണോ? 'ഇല്ല'ന്നു പറഞ്ഞു. ഞാന്‍ തിരിച്ചു വന്നു കാറില്‍ കയറിയപ്പോഴത്തെ സന്തോഷം കാണണം...അതുവരെ മിണ്ടാതെ ഇരിക്കുകയായിരുന്നൂത്രേ. പതുക്കെ 'മുന്നമ്മ അത്ത് പോണം' എന്ന മന്ത്രിക്കുന്നുണ്ടായിരുന്നൂത്രേ!
സ്കൂളില്‍ കുറച്ചു നേരത്തെ എത്തി. ശാന്തനായി ഇരുന്നു. ഒരു ടീച്ചര്‍ attendance ഉറപ്പു വരുത്തി. ഒരു പെണ്‍കുട്ടി ഫ്രില്ലുകള്‍ ഉള്ള ഉടുപ്പിട്റ്റ്, മിത്തായി പാകെറ്റുമായി വരുന്നത് കണ്ടു. ടീച്ചര്‍ കുട്ടനോട് ചോടിച്ചു : 'Do you want chocolate?' കുഞ്ഞന്‍ ആദ്യം, നാണമായി, എന്റെ ഷാ ളിനുള്ളില്‍ മറഞ്ഞു. പിന്നെ, വേണം എന്നാ അര്‍ത്ഥത്തില്‍ തലയാട്ടി. മൂളുകയും ചെയ്തു. ടീച്ചര്‍ : 'Then come with me and say happy b'day to that girl. She will give you chocolate' ടീച്ചര്‍ മറ്റു കുട്ടികളോടും ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നു. കുഞ്ഞന് പോണം...അച്ഛനോ അമ്മയോ കൂടെ വരുകയും വേണം...അവസാനം, ടീച്ചരുടെ കൂടെ തന്നെ പോയി. പത്തടി അകലത്തില്‍ ഇരിക്കുന്ന കുട്ടിയുടെ അടുത്തേക്ക്, ടീച്ചറം കുട്ടികളും പോകുന്നത് കാണാമായിരുന്നു. അതിനിടക്ക്, 'ഹാപ്പീ ടെ ടെ' ന്നു ഒറ്റപ്പെട്ട, കനത്തിലുള്ള ശബ്ദം വ്യക്തമായി കേട്ടു. അത് കുട്ടനായിരുന്നു. എന്നിട്ട, പൊട്ടന്‍ മിത്തായി വാങ്ങാതെ തിരിച്ചു പോരികയും ചെയ്തു. അവര്‍ കുട്ടനെ വിളിച്ചു കൊടുക്കുന്നത് കണ്ടു.
'അനിരുധ് എ എസ്' ടീച്ചര്‍ വിളിച്ചു. വളരെ ബഹുമാനത്തോടെ പോയി. അത്, ആദ്യ ലെവല്‍ മാത്രമായിരുന്നു - certificate verification. രൂല്സും പറഞ്ഞു തന്നു. അവിടെ നിന്നും കിട്ടി ഒരു ചോചോച്ചോ. അവര്‍ മലയാളത്തില്‍ പേരും, അച്ഛന്റെ പേരും അമ്മയുടെ പേരും ചോദിക്കുന്നുണ്ടായിരുന്നു. ഒക്കേറ്റിനും ഉത്തരം പറഞ്ഞു. 'ഇതുപോലെ ചിരിച്ചുകൊണ്ട് വേണം സ്കൂളിലേക്ക് വരാന്‍' എന്ന് അവര്‍ കുട്ടനോട് പറഞ്ഞു.
ഇനി ഫീസടക്കാന്‍ Head mistress ന്റെ അടുത്തേക്ക് പോണം. അവിടെ കാത്തു നില്‍ക്കുമ്പോള്‍, കുഞ്ഞന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളുമായി കളി തുടങ്ങി. കലീന്നു പറഞ്ഞാല്‍, ഒരാള്‍ കാണിച്ചതന്നെ മറ്റേ ആള്‍ കാണിക്കുക. പ്രണവ്, തനുശ്രീ പിന്നെ വേറെ ഒരു ആണ്‍കുട്ടിയും. പ്രനവിന്റെ പേര് പറഞ്ഞു കൊടുത്തപ്പോ കുട്ടന്‍ പറയുന്നു : 'അല്ല....പ്രണവ് ഉണ്ജു ..!' പ്രണവ് ന്നു ആകെ ഒരാള്‍ക്കേ കുട്ടന്റെ കണക്കില്‍ പേരുള്ളൂ...ഞങ്ങടെ അപ്പാര്‍ട്ട്മെന്റിലെ കുന്ജൂനു.
പേരറിയാത്ത ആണ്‍കുട്ടിക്ക് കുട്ടനെ നല്ല ഇഷ്ടായി. കുട്ടനാനെങ്കില്‍ ബോധിച്ചും ഇല്ല. കുട്ടന്‍ കയറിയ ബെഞ്ചില്‍ കുട്ടിയും കയറിയത് കുട്ടനിഷ്ടമായില്ല. കുട്ടന്‍ ആ കുട്ടിയെ തള്ളിയിട്റ്റ് പറയുന്നു : 'നോ...നോ' എന്നിട്ട മറ്റേ ബെഞ്ചിലേക്ക് വിരല്‍ ചൂണ്ടുന്നു.
കുട്ടന്റെ ഊഴമായി. അകത്ത്, head mistress ഉം, വേറെ രണ്ട് teacher മാരും പിന്നെ വേറെ രണ്ടു ആള്‍ക്കാരും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മുന്നേ വന്ന കുട്ടിയുടെ വിമര്‍ശനങ്ങള്‍, ഞങ്ങള്‍ കേള്‍ക്കും എന്നാ വിചാരമില്ലാതെ പാടിക്കൊണ്ടിരുന്നു. കുഞ്ഞന്‍ അച്ഛന്റെ മടിയില്‍ ഇരുന്നു. അടുത്തിരുന്ന മലയാളി ടീച്ചര്‍, ഞങ്ങള്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ടിട്ട, കുട്ടനോട് ചോദിച്ചു : 'സ്കൂളിലേക്ക് വരാന്‍ ഇഷ്ടമാണോ?'
കുട്ടന്‍, അല്ല എന്ന് തലയാട്ടി. ടീച്ചര്‍ക്ക് ചിരി...
കുട്ടന്‍ : 'അച്ഛാ എനിച്ച്ചാ താവാവിനെ (താറാവിനെ) വേണം'
അപ്പോളേക്കും ഹെഡ് ടീച്ചര്‍ ഞങ്ങളിലേക്ക് തിരിച്ചു വന്നു. അവര്‍ പറഞ്ഞു : 'The duck is sleeping. It will wake up on June 20th. I'l give you then'
കുട്ടന്‍ എന്ത് മനസ്സിലായിട്ടോ എന്തോ...തലയാട്ടി!
മലയാളി ടീച്ചര്‍ മറ്റുള്ളവരോട് പറഞ്ഞു : 'He doesn't want to come to school it seems'
മലയാളി ടീച്ചര്‍ മറ്റുള്ളവരോട് പറഞ്ഞു : 'He doesn't want to come to school it seems'
എല്ലാവരും പൊട്ടിച്ചിരിച്ചു.
ടീച്ചര്‍ അപ്പ്ലിക്കേഷന്‍ ഫോമില്‍ നോക്കി കുട്ടനോട് ചോദ്യങ്ങള്‍ ചോദിച്ചു:
ടീച്ചര്‍ : 'who is Sreejith?'
കുട്ടന്‍ : 'അച്ഛന്‍'
ടീച്ചര്‍: 'who is Surya?'
കുട്ടന്‍:'അമ്മ'
കുട്ടന് ഒരു ലോലി പോപ് കിട്ടി. ഞാന്‍, നല്ല അമ്മ ചമന്ജ്, അത് പൊളിച്ചു കൊടുക്കാതെ ഇരുന്നു. കുട്ടന്‍ അതിനു വേണ്ടി വീണ്ടും വാശി പിടിച്ചപ്പോള്‍, ഒരു ടീച്ചര്‍ പറഞ്ഞു, പൊളിച്ചു കൊടുക്കാന്‍.
ടീച്ചര്‍ പിന്നെ ഞങ്ങളോട് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങി. ഭക്ഷണം, വേഷം, identiti കാര്‍ഡ് എന്നിവയെപ്പറ്റി. കുട്ടിയെ ഭക്ഷണം വച്ച് stuff ചെയ്യിക്കരുത്, ആദ്യത്തെ ദിവസങ്ങളില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഒരു identity കാര്‍ഡ് കുട്ടിയുടെ ഷര്‍ട്ടില്‍ ഒട്ടിച്ചു വെയ്ക്കണം, കുട്ടിയെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്നയാളെ ടീച്ചര്‍ ക്ക് പരിചയപ്പെടുത്തണം.....എന്നിങ്ങനെ.
ലോലി പോപ് തിന്നുന്ന കുട്ടനോട് ആരോ ചോദിച്ചു : 'now will you come to school?' . കുട്ടനോന്നും മനസ്സിലായില്ല....എന്നാലും വിട്ടുകൊടുത്തില്ല....അച്ഛന്റെ മോനല്ലേ!....കുട്ടന്‍ ചിരിച്ചുകൊണ്ട് (നന്ദിസൂചകമായി എന്ന് വേണമെങ്കില്‍ പറയാം) പറഞ്ഞു : 'ആനിയു...(അനിരുദ്ധ)'. എല്ലാരും കൂടി ചിരിയോചിരി. ചോദ്യം തര്‍ജ്ജമ ചെയ്തു കൊടുത്തു. അപ്പൊ ശരിയായ ഉത്തരം വന്നു : 'ഇല്ല'.
ടീച്ചറോട് 'thank you' പറയാന്‍ പറഞ്ഞപ്പോ, 'ആറ്റൂ' ന്നു പറഞ്ഞു. ടീച്ചര്‍ 'welcome ....first thank you evr heard today'
ഹാവൂ കുട്ടന്റെ ജിവിതത്തിലെ ആദ്യത്ത് interview success ആയി....
ഇനി എന്റെ കുട്ടന്‍ ജൂണ്‍ 20 നു സ്കൂളിലേക്ക്...